എളേറ്റിൽ. കിഴക്കോത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി.ഇതിൻ്റെ ഭാഗമായി പരിശോധനാ സമയം 9 മണി മുതൽ 6 മണി വരെയാക്കി മാറ്റി. മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കുകയും ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ശ്വാസകോശ സംബന്ധമായും മാനസികാരോഗ്യ സംബന്ധമായും മാസത്തിൽ ഒരു ദിവസം ചികിൽസ നടക്കും.
കുടുംബരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്ര്യ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്രി അധ്യക്ഷത വഹിച്ചു. ഡോ: എം.കെ മുനീർ എംഎൽഎ മുഖ്യാതിഥിയായി .ഡോ.സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ.ടിഎം രാധാകൃഷ്ണൻ. റംലമക്കാട് പൊയിൽ കെ.കെ ജബ്ബാർ മസ്റ്റർ.ഷറഫുന്നിസ ടീച്ചർ.ഷിജി ഒരലാക്കോട്, റസീന ടീച്ചർ, കെ.കെ മജീദ്. ജസ്ന അസയിൻ, മംഗലക്കാട്ട് മുഹമ്മദ് മാസ്റ്റർ.സി എം ഖാലിദ്, വി.കെ അബ്ദുറഹിമാൻ, വി പി അഷ്റഫ്. വഹീദ ടീച്ചർ. സാജിദത്ത്, കെ.മുഹമ്മദലി, അൻസു ഒ എ, പി.സുധാകരൻ ,ഇസ്ഹാഹാഖ് മാസ്റ്റർ.ഗിരീഷ് വലിയപറമ്പ് ,ബാവ ചളിക്കോട്, വിജയൻ, നാസർ കെ എം.രൂപ ഇ.കെപ്രസംഗിച്ചു. കെ പി വിനോദ് കുമാർ സ്വാഗതവും പ്രിയങ്ക കരുഞ്ഞിയിൽ നന്ദിയും പറഞ്ഞു.
Post a Comment