അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കുക, സൈലന്‍സര്‍ പ്രവര്‍ത്തിക്കുക തുടങ്ങിയവയ്ക്ക് പിടി വീഴും.'സുരക്ഷിത പുലരി' എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തും

പുതുവര്‍ഷ ആഘോഷത്തില്‍ വാഹനങ്ങളില്‍ ചീറുപ്പായുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. 31 നും പുതുവര്‍ഷത്തിലും വാഹനത്തില്‍ ചീറിപാഞ്ഞാല്‍ പിടിവീഴും.സുരക്ഷിത പുലരി' എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തും. അപകട സാധ്യത മേഖലകളില്‍ ആര്‍.ടി.ഒമാര്‍ പരിശോധന നടത്തും. കാറുകളില്‍ ശരീരഭാഗങ്ങള്‍ പുറത്തിട്ടുള്ള അഭ്യാസ പ്രകടനത്തിനും പിഴ ഈടാക്കും. അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കുക, സൈലന്‍സര്‍ പ്രവര്‍ത്തിക്കുക എന്നിവക്കും പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

പുതുവര്‍ഷാഘോഷത്തിന് സംസ്ഥാനത്ത് നേരത്തെ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ രാത്രി 10 മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 10 മണിക്ക് ശേഷം പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കയ്യില്‍ കരുതണമെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post