ബസ്സ് സർവീസ് നിർത്തിവച്ചു.

കത്തറമ്മൽ: താമരശ്ശേരി പരപ്പൻപൊയിൽ കത്തറമ്മൽ വഴി എളേറ്റിൽ വട്ടോളിയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ്സുകൾ റോഡിൻറെ ഒരുവശം തകർന്നതിനെ തുടർന്ന് മണ്ണിൽകടവ് വഴി ആയിരുന്നു സർവീസ് നടത്തിയിരുന്നത്.

സെപ്റ്റംബർ ഇരുപതാം തീയതി മുതൽ റോഡ് തകർന്ന ഭാഗത്ത് താൽക്കാലിക പാലം നിലവിൽ വരും എന്നായിരുന്നു അറിയിച്ചത്. 
പ്രസ്തുത വിഷയത്തിന് പരിഹാരമാവാത്തതിനാൽ താൽക്കാലികമായി കത്തറമ്മൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകൾ സർവീസ് നിർത്തിവെച്ചതായി ജീവനക്കാർ അറിയിച്ചു.

Post a Comment

Previous Post Next Post