വാണിജ്യ പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന് കുറവില്ല

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികൾ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എൽപിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതൽ വില കുറവ് പ്രാബല്യത്തിൽ വരും. ഇതോടെ 1998.5 രൂപയാകും ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ നൽകേണ്ടി വരിക.

വാണിജ്യ സിലിണ്ടറുകൾ പ്രധാനമായും ഉപയോഗിക്കുന്ന റെസ്റ്റോറന്റുകൾ, ചായകടകൾ, മറ്റു ഭക്ഷണ ശാലകൾ തുടങ്ങിയവയ്ക്ക് വില കുറവ് നേരിയ ആശ്വാസം പകരും. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് കമ്പനികൾ 100 രൂപ വർധിപ്പിച്ചിരുന്നു. നവംബർ ഒന്നിന് 266 രൂപയും വർധിപ്പിച്ചിരുന്ന. അതേ സമയം ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകൾക്ക് വില കുറച്ചിട്ടില്ല.

Post a Comment

Previous Post Next Post