നാലു ജില്ലകൾ കൂടി സി കാറ്റഗറിയിൽ ; ഇന്നു മുതൽ കർശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തരംഗം രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ആകെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.
സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ജില്ലകളില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‍. തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ തുടരും.

ഇന്നലെയും 50,000ന് മുകളിലായിരുന്നു രോഗികളുടെ എണ്ണം. എല്ലാ ജില്ലകളിലും ആയിരത്തിന് മുകളില്‍ രോഗികളുണ്ട്. തിരുവനന്തപുരത്തെയും എറണാകുളത്തെയും സ്ഥിതി ഗുരുതരമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 94 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

രോഗമുക്തി നേടിയവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നതിനാല്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇന്നലെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ജില്ലകളില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ട്. തിയറ്ററുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും. വരുന്ന മൂന്നാഴ്ച കൂടി അതിതീവ്ര വ്യാപനത്തിന് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

Post a Comment

Previous Post Next Post