പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: ഒന്നാം ദിവസം 201151 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ആദ്യ ദിവസം ജില്ലയിൽ അഞ്ചു വയസ്സ് വരെ പ്രായമുള്ള 201151 (87.5 ശതമാനം) കുട്ടികൾക്ക് തുള്ളി മരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 679 കുട്ടികളും യാത്രക്കാരായ 4095 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് തുള്ളി മരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്ക് ആരോഗ്യ പ്രവർത്തകരും പ്രത്യേക പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരും വീടുവീടാന്തരം കയറി ഫെബ്രുവരി 28, മാർച്ച് 1, 2 തിയ്യതികളിൽ പോളിയോ തുള്ളി മരുന്ന് നൽകുന്നതാണ്. പോളിയോയുടെ മേൽ നമ്മൾ നേടിയ വിജയം നിലനിർത്തുന്നതിനും രാജ്യത്തിന്റെ പോളിയോ മുക്ത പദവി എന്നെന്നേക്കുമായി നിലനിർത്തുന്നതിനും 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post