ന്യൂഡൽഹി.ഒന്നര മണിക്കൂർ നീണ്ട ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കേന്ദ്രബജറ്റ് അവതരണം 12.35ന് ആണ് അവസാനിച്ചത്. കാർഷിക, വ്യവസായ, വിദ്യാഭ്യാസ, ഗതാഗത ഉൾപ്പെടെയുള്ള മേഖലകളിൽ വിവിധ പദ്ധതികൾ അവതരിപ്പിച്ചു. പിഎം ഗതി ശക്തിയെന്ന വമ്പൻ പദ്ധതി വഴി അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഇത്തവണ ഊന്നൽ. ഏഴര ലക്ഷം കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്.
▪️ഇ പാസ്‌പോര്‍ട്ടും 5 ജിയും ഡിജിറ്റല്‍ റുപ്പിയും ഈ വര്‍ഷം
▪️5ജി ഇൻറർനെറ്റ് സേവനം ഈ വർഷം നടപ്പാക്കും
▪️75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ
▪️ജൽ ജീവൻ മിഷന് 60,000 കോടി അനുവദിക്കും
▪️5 നദീ സംയോജന പദ്ധതികൾ ഉടൻ നടപ്പാക്കും
▪️1 മുതൽ 12 ക്ലാസുകൾക്ക് പ്രത്യേകം ചാനൽ
▪️7 റെയിൽവേയിൽ ഒരു സ്റ്റേഷൻ ഒരു ഉൽപനം പദ്ധതി നടപ്പാക്കും
▪️പ്രതിരോധ ബജറ്റിന്റെ 68% മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക്
▪️രാജ്യത്ത് ആയുധ ഇറക്കുമതി കുറയ്ക്കും
▪️ആദായനികുതി റിട്ടേൺ പരിഷ്കരിക്കും 7 തെറ്റ് തിരുത്തി റിട്ടേൺ സമർപ്പിക്കാൻ 2 വർഷ സമയം
▪️മറച്ചുവെച്ച വരുമാനം പിന്നീട്
വെളിപ്പെടുത്താനും അവസരം
▪️ സംസ്ഥാനങ്ങൾക്ക് കൂടുതൽ വായ്പ അനുവദിക്കും
*നികുതിയിൽ ഇളവുകൾ വരുത്തി*
സഹകരണ സർചാർജ് 12ൽ നിന്ന് 7ശതമാനമായി കുറയ്ക്കും
കോർപറേറ്റ് സർചാർജ് 12ൽ നിന്ന് 7 ശതമാനമായി കുറയ്ക്കും
• കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി 5 ശതമാനമായി കുറച്ചു
• വെർച്വൽ ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30%
നികുതി ഏർപ്പെടുത്തി
Post a Comment