ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചു

താമരശ്ശേരി താലൂക്കിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് 2022 ഫെബ്രുവരി മാസം വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ അളവ്. 
 *എ.എ.വൈ കാര്‍ഡിന് 10 കിലോ കുത്തരി,  10 കിലോ പുഴുങ്ങലരി, 10 കിലോ പച്ചരി, 4 കിലോ ഗോതമ്പ്  1 കിലോ ആട്ട എന്നിങ്ങനെയും മുന്‍ഗണന കാര്‍ഡിന് ആളോന്നിന് 1  കിലോ കുത്തരി,  2 കിലോ പുഴുങ്ങലരി, 1 കിലോ പച്ചരി, 1 കിലോ ഗോതമ്പ് , കാര്‍ഡൊന്നിന് 1 കിലോ ആട്ട എന്നിവയും  സബ്സിഡി കാര്‍ഡിന് (നീല കാര്‍ഡ്) ആളോന്നിന് 2 കിലോ പുഴുങ്ങലരി, സ്റ്റോക്കനുസരിച്ച്  4 കിലോ വരെ ആട്ടയും  പൊതുവിഭാഗം കാര്‍ഡിന് (വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് 4 കിലോ പുഴുങ്ങലരി,  3 കിലോ പച്ചരി, ലഭ്യതയ്ക്കനുസരിച്ച് 4 കിലോ വരെ ആട്ടയും എന്‍പി.ഐ കാര്‍ഡിന് 2 കിലോ പുഴുങ്ങലരിയും 1 കിലോ ആട്ടയും ലഭിക്കും.  കൂടാതെ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം എ.എ.വൈ, മുന്‍ഗണന (മഞ്ഞ, പിങ്ക്) കാര്‍ഡുകള്‍ക്ക്  ആളോന്നിന് 4 കിലോ പുഴുങ്ങലരിയും 1 കിലോ ഗോതമ്പും  ലഭിക്കുന്നതാണ്

Post a Comment

Previous Post Next Post