എളേറ്റില്‍: ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 48 കോടി രൂപ അനുവദിച്ച പരപ്പന്‍ പൊയിൽ - പുന്നശ്ശേരി റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് ഐ.എന്‍.എല്‍ കിഴക്കോത്ത് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പ്രവര്‍ത്തി തുടങ്ങാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിലവിലെ എം.എല്‍.എ തയാറാകണ മെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ. പി. അബ്ദുല്‍ വഹാബിനും ജനറല്‍ സെക്രട്ടറി സി.പി. നാസര്‍കോയ തങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. അബ്ദുല്ലക്കോയ തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സക്കരിയ എളേറ്റില്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ സി.പി. നാസര്‍കോയ തങ്ങളെ സി. പോക്കര്‍ ഹാരമണിയിച്ച് സ്വീകരിച്ചു. പി.ഐ. കോയ,എം.എസ്. മുഹമ്മദ്,എന്‍.സി. അസീസ്, ഷാജിര്‍ വള്ളിയോത്ത്, തമ്മീസ് അഹമ്മദ്, അഡ്വ. എന്‍. എ. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.വഹാബ് മണ്ണിൽകടവ് സ്വാഗതവും സലീം കളരിക്കല്‍ നന്ദിയും പറഞ്ഞു.
Post a Comment