കോവിഡ് നിയന്ത്രണങ്ങളിൽ ഇളവാകാമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണവും പ്രതിദിന രോഗ നിരക്കും കുറഞ്ഞതിനാൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കാമെന്ന്് സംസ്ഥാനങ്ങളോട് കേന്ദ്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, കായികമേഖല തുടങ്ങിയ ഇടങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവുനൽകാമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു.

രോഗവ്യാപനത്തോത് കണക്കിലെടുത്ത് പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ തുടരുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.

പൊതുഗതാഗതസൗകര്യങ്ങൾ, ഒത്തുചേരലുകൾ, സിനിമാശാലകൾ, ജിം, സ്പാ, ഭക്ഷണശാലകൾ, ബാർ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളെല്ലാം പൂർവസ്ഥിതിയിൽ പ്രവർത്തിക്കാം. എന്നാൽ, മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഭയ് ഭല്ല പറഞ്ഞു.

Post a Comment

Previous Post Next Post