കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊട്ടക്കാവയൽ കള്ളിക്കൂടത്തിൽ പരേതനായ അസ്സയിന്റെ മകൻ കെ.കെ. ഹംസ (59) മരണപ്പെട്ടു.തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ആരാമ്പ്രം അങ്ങാടിക്ക് സമീപം എളേറ്റിൽ കാഞ്ഞിരമുക്ക് റോഡിലായിരുന്നു അപകടം. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മകളെ സ്കൂളിൽ വിടാൻ ബൈക്കിൽ പോകുന്നതിനിടെ കാരന്തൂർ സ്വദേശി ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഹംസ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മുക്കം എം.ഒ.എം.എ കോളജ് കെമിസ്ട്രി ലാബ് റിട്ട. അറ്റൻഡറായിരുന്നു. മാതാവ്: പരേതയായ ആയിശ. ഭാര്യ: നഫീസ അമ്പലക്കണ്ടി. മകൾ: ജംഷിന, കമർബാനു, ഹിബ ഫെബിൻ (വിദ്യാർഥി-ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: കബീർ (മുറിയനാൽ), ഇസ്മായിൽ (മുറിയനാൽ). സഹോദരങ്ങൾ: ഖാദർ, കുഞ്ഞബി, പരേതരായ മുഹമ്മദ്, ആലി, ആയിശ.
ബൈക്കുകൾ കൂട്ടിയിടിച്ച് ചികിത്സയിലിരുന്നയാൾ മരണപ്പെട്ടു
Post a Comment