ചുരം എട്ടാം വളവിൽ ചരക്കുലോറി മറിഞ്ഞു;ഭാഗിക ഗതാഗത തടസ്സം

താമരശ്ശേരി ചുരം എട്ടാം വളവിനു മുകളിൽ റബ്ബർ കയറ്റി ബാഗ്ലോറി ലേക്ക് പോവുകയായിരുന്ന ലോറി സൈഡിറങ്ങി ചെരിഞ്ഞു. ഭാഗികമായി വാഹനങ്ങൾ കടന്നുപോവാൻ സാധിക്കുന്നുണ്ട്. ഹൈവേ പോലീസും അടിവാരം ഔട്ട് പോസ്റ്റ് പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്ഥലത്തുണ്ട്. ലോഡിറക്കി ക്രൈനുപയോഗിച്ച് വാഹനം കയറ്റുന്നതിനായി ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Post a Comment

Previous Post Next Post