ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

_ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഒരു കൗൺസിലർക്ക് നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേക്കാം_

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശിനി ആർഷ ഷാജി(14)യെ ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

 കാരക്കോണം പരമ്മുപിള്ള മെമ്മോറിയാൽ ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്.
ആഹാരം കഴിക്കാൻ വിളിക്കുന്നതിനായി സഹോദരി വർഷ റൂമിൽ ചെന്നപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന അർഷയെ കണ്ടത്. വർഷയുടെ വിളിക്കേട്ട് അപ്പൂപ്പനും അയൽവാസികളും ആശുപത്രിയിൽകൊണ്ട് പോയെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
വെള്ളറട പൊലീസ് സംഭവ സ്ഥലത്തെത്തി കേസ്സ് എടുത്തു.

Post a Comment

Previous Post Next Post