യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; താമരശ്ശേരിയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

കലുങ്ക്, ഡ്രൈനേജ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ താമരശേരിയിൽ ഇന്ന് (16-02-2022 - ബുധൻ ) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

*_വാഹന ഗതാഗത ക്രമീകരണങ്ങൾ_* 👇👇

🟢 വയനാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചുങ്കത്ത് നിന്നും മുക്കം റോഡിലേക്ക് തിരിഞ്ഞ് കുടുക്കിലുമ്മാരം - കാരാടി വഴി കോഴിക്കോട് റോഡിൽ (ദേശീയ പാതയിൽ ) പ്രവേശിക്കണം

 🟢 കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ടൗൺ വഴി വയനാട് ഭാഗത്തേക്ക് പോകണം.

🟢 കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പൻപൊയിൽ നിന്നും തിരിഞ്ഞ് തച്ചംപൊയിൽ വഴി തിരിഞ്ഞ് പോകേണ്ടതാണ്.

🟢 കൊയിലാണ്ടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തച്ചംപൊയിലിൽ നിന്നും തിരിഞ്ഞു പരപ്പൻപൊയിൽ വഴി ദേശീയപാതയിൽ പ്രവേശിക്കേണ്ടതാണ്.

🟢 ടൗണിന്റെ ഇരു ഭാഗത്തുമുള്ള സ്ഥിര വാഹന പാർക്കിംഗ്, വഴിയോര കച്ചവടങ്ങൾ എന്നിവ പണി പൂർത്തീകരിക്കുന്നത് വരെ ഒഴിവാക്കും.

Post a Comment

Previous Post Next Post