രാജ്യത്ത് കൊവിഡ് കുറയുന്നു; 5921 പുതിയ കേസുകള്‍; 289 മരണം.

രാജ്യത്ത് അയ്യായിരത്തോളം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 5921 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി.ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് രാജ്യങ്ങളില്‍ ഇതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തെത്തി. അമേരിക്കയാണ് ഒന്നാമത്.

24 മണിക്കൂറിനിടെ 289 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 5,14,878 ആയി. 63,878 സജീവ കേസുകളാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായുള്ളത്.ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. 98. 64 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. - ഇടുക്കി ലൈവ് - ഇതുവരെ 4,23,78,721 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 178.55 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിലും മാഹാരാഷ്ട്രയിലുമാണ് ഇന്നലെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Post a Comment

Previous Post Next Post