വെള്ള കാർഡ് ഉടമകൾക്ക് ഈ മാസവും 7 കിലോ അരി

തിരുവനന്തപുരം: ഈ മാസവും വെള്ള റേഷൻ കാർഡ് ഉടമകൾക്കു 7 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണു വിതരണം. നീല കാർഡ് അംഗങ്ങൾക്കു 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപയ്ക്കു നൽകും. പിഎംജികെഎവൈ പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാർഡുകളിലെ ഓരോ അംഗത്തിനും ഈ മാസവും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഫെബ്രുവരിയിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു. മാർച്ചിലെ വിതരണം നാളെ മുതൽ ആരംഭിക്കും. ശിവ രാത്രി ദിനമായതിനാൽ റേഷൻ കടകൾക്ക് ഇന്ന് അവധിയാണ്.
 

Post a Comment

Previous Post Next Post