ലോകം ഇനി ക്രിക്കറ്റ് ആവേശത്തിലേക്ക് : ഐ.പി.എൽ പതിനഞ്ചാം സീസണിന് ഇന്ന് തുടക്കം

ലോകം ഇനി ഐ.പി.എല്‍ ക്രിക്കറ്റിന്‍റെ ആവേശത്തിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 15 ആം പതിപ്പിന് ഇന്ന് ടോസ് വീഴും. ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ സീസണില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഐ.പി.എല്ലില്‍ മാറ്റുരക്കുന്നുണ്ട്. ലഖ്നൌ സൂപ്പര്‍ ജയന്‍റ്സും ഗുജറാത്ത് ടൈറ്റന്‍സുമാണ് സീസണിലെ പുതുമുഖ ടീമുകള്

മഹാരാഷ്ട്രയിലെ നാല് വേദികളിലായാണ് ഐ.പിഎല്‍ പതിനഞ്ചാം സീസണ്‍ മത്സരങ്ങള്‍ നടക്കുന്നത്. രണ്ട് പുതിയ ടീമുകള്‍ ഉള്‍പ്പടെ ആകെ പത്ത് ടീമുകളാണ് ഇത്തവണ ഐ.പി.എല്ലില്‍ മാറ്റുരക്കുന്നത്. രാത്രി ഏഴരയ്ക്കാണ് മത്സരം. രണ്ട് മത്സരങ്ങളുള്ള ഞായറാഴ്ച്ചകളില്‍ ആദ്യ മത്സരം ഉച്ചയ്ക്ക് മൂന്നരക്ക് ആരംഭിക്കും. മെയ് 29നാണ് ഫൈനല്‍.

ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റണ്ണേഴ്സ് അപ്പുകളായ കൊല്‍ക്കത്ത റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും.

Post a Comment

Previous Post Next Post