ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ കടന്നു

കൊച്ചി*: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍. ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചത്. 

2-1ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ ഹൈദരാബാദ് പരാജയപ്പെടുത്തുകയായിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രവേശം. 2016ന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ സ്ഥാനം നേടാനായിരുന്നില്ല. ഈ സീസണില്‍ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്.

നിലവില്‍ 19 മത്സരങ്ങളില്‍ 33 പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്. ഒരു മത്സരം ശേഷിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തിയത്. നാളെയാണ് കേരള ബ്ലാസ്റ്റേഴിസിന്റെ ലീഗിലെ അവസാന മത്സരം. എഫ്‌സി ഗോവയാണ് എതിരാളികള്‍. നാളത്തെ മത്സരഫലം എന്തുതന്നെയായാലും സെമി ഉറപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

Post a Comment

Previous Post Next Post