സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്

കോഴിക്കോട് :ബസ്‌ സമരം കാരണം ജനങ്ങൾ ദുരിതത്തിലാഴ്ത്തി. സാധാരണപോലെ ആളുകൾ നഗരത്തിലിറങ്ങിയെങ്കിലും പലർക്കും വാഹനങ്ങൾ കിട്ടാതെ ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു. ബസ് സ്റ്റാൻഡിൽനിന്നും റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും ടാക്സികൾ കൂടുതലായി സർവീസ് നടത്തി. തൊട്ടടുത്ത സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കായി ജീപ്പ് സർവീസും നടത്തി. കെ.എസ്.ആർ.ടി.സി. ബസുകളിൽ നല്ലതിരക്ക് അനുഭവപ്പെട്ടു. ബസുകൾ ഇല്ലാത്തതിനാൽ സ്വകാര്യവാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയതിനാൽ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി.

ഗതികേടു കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്ന് സ്വകാര്യ ബസ് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രിയുടെ നിലപാടാണ് സമരത്തിലേക്ക് എത്തിച്ചതെന്നും ചര്‍ച്ചയ്ക്കു മന്ത്രി തയാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു. പണിമുടക്കിനു നോട്ടിസ് നല്‍കിയാല്‍ ചര്‍ച്ച നടത്താന്‍ ക്ഷണിക്കുക എന്നതാണ് സാമാന്യ മര്യാദ. മന്ത്രിയുടേത് ശാഠ്യമാണ്-ബസ്മുതലാളിമാര്‍ പറഞ്ഞു.

സംസ്ഥാനമെങ്ങും സമരം പൂർണമായിരുന്നു. അതേസമയം സംസ്ഥാനത്തെ എണ്ണായിരത്തോളം സ്വകാര്യ ബസുകൾ പണിമുടക്കുമ്പോൾ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post