ഇന്നും നാളെയും ചൂട് കൂടും; ആറ് ജില്ലകളില്‍ ചൂട് മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ ചൂട് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നീരീക്ഷണകേന്ദ്രം.വരുന്ന രണ്ട് ദിവസത്തില്‍ ചൂട് ശരാശരിയിലും മൂന്ന് ഡിഗ്രി വരെ കൂടുമെന്നാണ് അറിയിപ്പ്. ആറ് ജില്ലകള്‍ക്കാണ് ചൂട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയും മൂന്ന് ഡിഗ്രി വരെ താപനില കൂടാനുള്ള സാധ്യതയുണ്ട്. താപനില കൂടുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കാനായി ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഈ മാസം ആദ്യമായാണ് കാലാവസ്ഥ കേന്ദ്രം ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കുന്നത്. 

Post a Comment

Previous Post Next Post