കനക്കുന്ന വേനൽ ചൂടിനൊപ്പം വരുന്നു പരീക്ഷാ ചൂടും; എസ്.എസ്.എല്‍.സി പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ എഴുത്തുപരീക്ഷയും മാര്‍ച്ച് 10 മുതല്‍ 19 വരെ ഐ.ടി പ്രായോഗിക പരീക്ഷയുമാണ് നടക്കുക. രാവിലെ 9:45 മുതല്‍ 12:30 വരെയാണ് പരീക്ഷ സമയം.

*എസ്.എസ്.എല്‍.സി ടൈം ടേബിള്‍;*

👉 മാര്‍ച്ച് 31 രാവിലെ 9:45 - 11:30 വരെ - ഒന്നാം ഭാഷ പാര്‍ട്ട് വണ്‍ മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീ: ഇംഗ്ലീഷ്, അഡീ: ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

👉 ഏപ്രില്‍ 6 ബുധന്‍ 9:45 മുതല്‍ 12:30 വരെ - രണ്ടാം ഭാഷ ഇംഗ്ലീഷ്.

👉 ഏപ്രില്‍ 8 വെള്ളി 9:45 11:30 - മൂന്നാം ഭാഷ, ഹിന്ദി/ജനറല്‍ നോളജ്.

👉 ഏപ്രില്‍ 12: 9:45 - 12:30 - സോഷ്യല്‍ സയന്‍സ്

👉 ഏപ്രില്‍ 19: 9:45 - 12:30 - ഗണിതശാസ്ത്രം

👉 ഏപ്രില്‍ 21: 9:45 - 11:30 - ഊര്‍ജതന്ത്രം

👉 ഏപ്രില്‍ 25 : 9:45 - 11:30 - രസതന്ത്രം

👉 ഏപ്രില്‍ 27 : 9:45 - 11:30 - ജീവശാസ്ത്രം

👉 ഏപ്രില്‍ 29 : 9:45 - 11:30 ഒന്നാംഭാഷ പാര്‍ട്ട് രണ്ട് മലയാളം, തമിഴ്, കന്നഡ, സ്‌പെഷ്യല്‍ ഇംഗ്ലീഷ്, ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളുകള്‍ക്ക്) അറബിക് ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്), സംസ്‌കൃതം ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്)

👉 മാര്‍ച്ച് 10 മുതല്‍ 19 വരെ - ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ.

Post a Comment

Previous Post Next Post