ഗ്രീൻ ക്ലീൻ കിഴക്കോത്ത്;വീടുകളിലേക്കുള്ള കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകളുടെ വിതരണം ആരംഭിച്ചു

കൊടുവള്ളി:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഗ്രീൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമായി. സമ്പൂർണ്ണ ശുചിത്വ ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ വീടുകളിലുംജൈവമാലിന്യങ്ങൾ പൂർണമായി കം പോസ്റ്റുകൾ ആക്കുകയും കമ്പോസ്റ്റ് ഉപയോഗിച്ച് ഓരോ വീടുകളിലും അടുക്കളത്തോട്ടം നിർമ്മിക്കുകയും അതുവഴി വിഷരഹിത ഭക്ഷണം വീട്ടിൽ സുലഭമാക്കുകയാണ് ലക്ഷ്യം.
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്‌റി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രിയങ്ക കരൂഞ്ഞിയിൽ, കെ കെ ജബ്ബാർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി പി അഷ്‌റഫ്‌, സജിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്മാൻ, വി ഇ ഒ സനൂപ്, സിനില, രാജ്യ ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post