20 ദിവസം ജോലി ചെയ്യാത്തവർക്ക് ശമ്പളം വൈകും; നടപടിയുമായി കെഎസ്ആർടിസി

തിരുവനന്തപുരം: 20 ഡ്യൂട്ടി ചെയ്യാത്തവർക്ക് ഇനി മുതൽ കെഎസ്ആർടിസിയിൽ ശമ്പളം വൈകും. ജീവനക്കാർ ഹാജരാകാത്തതു കാരണം പ്രതിദിനം 300 മുതൽ 350 സർവീസുകൾ വരെ മുടങ്ങുന്നത് വരുമാന നഷ്ടമുണ്ടാക്കുന്നതായി വ്യക്തമായതിനെ തുടർന്നാണ് മാനേജ്മെന്റിന്റെ തീരുമാനം. 

 20 ഡ്യൂട്ടി ചെയ്യാത്തവരുടെ ശമ്പള ബിൽ തൊട്ടടുത്ത മാസം 5നു ശേഷമേ പരിഗണിക്കൂ. ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ കാരണങ്ങളാൽ അവധിയെടുക്കുന്നവർക്കെതിരെ ഈ നടപടിയില്ലെന്നും അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post