കണ്ണൂർ : മുതിർന്ന സിപിഎം നേതാവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എം.സി ജോസഫൈൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പാർട്ടി കോൺഗ്രസ് വേദിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈൻ കണ്ണൂർ എകെജി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണും അങ്കമാലി നഗരസഭാ കൗൺസിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. വൈപ്പിൻ മുരുക്കിൻപാടം സ്വദേശിയാണ്.
Post a Comment