സംസ്ഥാനത്ത് സിൽവർ ലൈൻ സർവേ പുനരാരംഭിച്ചു: കഴക്കൂട്ടത്ത് പ്രതിഷേധവുമായി നാട്ടുകാർ.

തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ സർവേ പുനരാരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാനായി റവന്യൂ ഉദ്യോഗസ്ഥരെത്തിയത്. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കെ-റെയിൽ വിശദീകരണ യോഗം തലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് കല്ലിടൽ പുനരാരംഭിച്ചത്. കഴിഞ്ഞ മാർച്ച് അവസാനത്തോട് കൂടിയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കരിച്ചാറയിൽ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്.

Post a Comment

Previous Post Next Post