തൃശ്ശൂർ :മരുന്നുവിലയിൽ കുതിപ്പുണ്ടായിരിക്കേ ആശ്വാസമായി ജൻ ഔഷധി ഷോപ്പുകൾ. ഇവിടെ വിലവർധനയുണ്ടാകില്ല. എന്നാൽ വിൽപ്പനശാലകൾ എല്ലായിടത്തുമില്ലാത്തതും അവശ്യമരുന്നുകളെല്ലാം കിട്ടാത്തതും പ്രശ്നമാണ്.
രാജ്യത്തൊട്ടാകെയുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ കേരളത്തിൽ 977 മരുന്നുഷോപ്പുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 143 കടകളുള്ള തൃശ്ശൂർ ജില്ലയാണ് മുന്നിൽ. എറണാകുളത്തും മലപ്പുറത്തും നൂറിലധികം കടകളുണ്ട്. 1451 ഇനം മരുന്നുകളും 240 സർജിക്കൽ ഉപകരണങ്ങളും ഇവയിലൂടെ ലഭിക്കും.
ബ്രാൻഡഡ് മരുന്നുകളെക്കാൾ പലമടങ്ങ് വിലക്കുറവാണെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത. എന്നാൽ അവശ്യമരുന്നുകളുടെ കൂട്ടത്തിൽ ഏറ്റവുംവലിയ വർധനയുണ്ടായ അർബുദമരുന്ന് ട്രാസ്റ്റുസുമാബ്, ബൈപ്പാസ് സ്റ്റെന്റുകൾ എന്നിവ ഇവിടെ കിട്ടില്ല.
ജീവിതശൈലീരോഗ മരുന്നുകൾ മിക്കതും വിലക്കുറവിൽ ഇവിടെ കിട്ടും. പദ്ധതിയിലേക്ക് മരുന്നുവിതരണം മൂന്നുവർഷത്തെ കരാർ പ്രകാരമാണ്.
Post a Comment