തിരുവനന്തപുരം* | എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം ജൂണ്‍ 15-ന് മുന്‍പുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കിയ 12 അധ്യാപകര്‍ക്കെതിരായ നടപടി വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരിയായ ഉത്തരം എഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ലഭിക്കും. വാരിക്കോരി മാര്‍ക്ക് നല്‍കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്നും ശിവന്‍കുട്ടി പറഞ്ഞു. നോട്ടീസോ അറിയിപ്പോ തരാതെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പോലെയുള്ള ജോലികളില്‍നിന്ന് അധ്യാപകര്‍ പെട്ടെന്ന് മാറിനില്‍ക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post a Comment