സുൽത്താൻ ബത്തേരി:നവജാത ശിശുവിെൻറ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തി.വയനാട് അതിർത്തിയോട് ചേർന്ന എരുമാട് മണ്ണാത്തി വയലിന് സമീപത്തെ കിണറ്റിലാണ് ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രദേശവാസികൾ കുഞ്ഞിെൻറ മൃതദേഹം കണ്ടത്.മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.ചേരമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment