റിഫ മെഹുനുവിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കോഴിക്കോട്: അല്‍പ്പം മുമ്പ് പുറത്തെടുത്ത റിഫ നെഹ്നു വിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും. കോഴിക്കോട് തഹസിൽദാരുടെ മേൽനോട്ടത്തിലാണ് നടപടികൾ. സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മോര്‍ട്ടം.
കഴിഞ്ഞ ദിവസമാണ് ആര്‍ഡിഒ പോസ്റ്റ്മോര്‍ട്ടത്തിന് അനുമതി നല്‍കിയത്. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ച് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
റിഫ മെഹ്നുവിനെ മാര്‍ച്ച് ഒന്നിനാണ് ദുബൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്‍റെ പരാതിയിലുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് പോസ്റ്റ്മോര്‍ട്ടം. പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ റിഫയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Post a Comment

Previous Post Next Post