ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.

പടുത്തുയർത്താം നന്മയുടെ മധുരചോലകൾ "എന്ന ആശയം ഉയർത്തി താമരശ്ശേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ Newtongate Educational Institution പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ജി യു പി സ്കൂൾ താമരശ്ശേരിക്ക് ഫലവൃക്ഷതൈകൾ നൽകി .പരിപാടി ന്യൂട്ടൻ ഗേറ്റ് എഡ്യൂക്കേഷൻ പ്രിൻസിപ്പൽ അശ്വതി അരുൺ ,ജി യു പി സ്കൂൾ പ്രിൻസിപ്പൽ വേണുമാഷിന് തൈ നൽകിക്കൊണ്ട് ഉദ്ഘാടനംചെയ്തു. ചടങ്ങിൽ ജി യു പി സ്കൂൾ പിടിഎ പ്രസിഡണ്ട് മഹേന്ദ്രൻ വൈസ് പ്രസിഡണ്ട് എടി ദിനേശൻ, ഭാരവാഹികളായ നൗഫൽ ,ഫസ്ന, സ്റ്റാഫ് സെക്രട്ടറി സജിൻ മാഷ് ന്യൂട്ടൻ ഗേറ്റ് എഡ്യൂക്കേഷൻ കോഡിനേറ്റർ അനു എന്നിവർ പങ്കെടുത്ത് സംസാരിച്ചു .ന്യൂട്ടൻ ഗേറ്റ് എച്ച് ആർ ശോഭിത ജോസ്ലി പരിപാടിക്ക് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post