എളേറ്റിൽ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സി കെ എം സ്വാദിഖ് മുസ്ലിയാരുടെ പേരിൽ ഏർപ്പെടുത്തിയ മാതൃക അദ്ധ്യാപക അവാർഡ് നേടിയ കെ കെ ഇബ്രാഹിം മുസ്ലിയാരെ ജന്മ നാട്ടിൽ സ്വീകരണം നൽകുന്നു. നിലവിൽ അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ പദവിയും അലങ്കരിക്കുന്നു.
2022 ജൂലൈ 21 വ്യാഴം നാളെ നാലുമണിക്ക് എളേറ്റിൽ ഈസ്റ്റ് കുളിരാന്തരി സെറായി റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ , കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Post a Comment