കത്തറമ്മൽ:വലിയപറമ്പ എഎംയുപി
സ്‌കൂളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും
ചേര്‍ന്ന് മനുഷ്യചങ്ങല തയ്യാറാക്കി.
വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ
ഉപയോഗവും ഉല്‍പാദനവും വില്‍പ്പനയും
തടയുന്നതിന് വേണ്ടിയും, കുട്ടികളിലും
പൊതുജനങ്ങളിലും ബോധവല്‍ക്കരണം
നടത്തുന്നതിനും വേണ്ടിയാണ് പരിപാടി
സംഘടിപ്പിച്ചത്. വിദ്യാലയത്തില്‍ നടത്തിയ സ്കൂള്‍
അസംബ്ലിയില്‍ കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ
ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ
കെ അബ്ദുല്‍ ജബ്ബാര്‍ മനുഷ്യച്ചങ്ങല ഉദ്ഘാടനം
ചെയ്തു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എംപി
അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ മജീദ്, അഷ്റഫ് ടി പി,
റിയാസ് വി ടി,അധ്യാപകരായ പി സി നാസര്‍
മുഹമ്മദ് റാഫി, നവാസ് ഈര്‍പ്പോണ, വിടി
ശരീഫ് , പി നാസര്‍, ഫസല്‍, ആരിഫ്, ഹബീബ്,
സിറാജ്, ഹസ്‌ന, നാഫിയ,, റംല, എന്നിവര്‍
നേതൃത്വം നല്‍കി.
Post a Comment