മലയാളിയുടെ ഭക്ഷണത്തിലെ നായകനായ അരിക്ക് വില 50 കടന്നിട്ടു ദിവസങ്ങളായി. ചെറിയ ഉള്ളി 100ൽ എത്തി. കോഴിയിറച്ചി 200 വരെയായി. ചുവന്ന മുളകിന് 300. നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോൾ സാധാരണക്കാരുടെ നെഞ്ചിടിപ്പും ഉയരുകയാണ്.നാടൻ പച്ചക്കറികൾക്കും കിഴങ്ങുകൾക്കുമാണ് നിലവിൽ വിലക്കുറവ്. 160 രൂപയുണ്ടായിരുന്ന കൂർക്കയ്ക്ക് ഇപ്പോൾ 60 രൂപയാണ്.
കപ്പ 50 ആയിരുന്നെങ്കിലും 40 ലേക്ക് താഴ്ന്നിട്ടുണ്ട്. 48 രൂപയുണ്ടായിരുന്ന വെള്ളരിക്കയ്ക്ക് പാതിവിലയായി. കോഴിത്തീറ്റയുടെ വില വർധനയാണ് ചിക്കന്റെ വിലക്കയറ്റയത്തിന് കാരണമായി കച്ചവടക്കാർ പറയുന്നത്. അടുത്ത നാളുകളിലാണ് വലിയ തോതിൽ വില കയറിയത്. അതേ സമയം ജനപ്രിയ മത്സ്യയിനങ്ങളായ മത്തി, അയല തുടങ്ങിയവയ്ക്ക് വിലക്കുറവുണ്ട് എന്നത് ആശ്വാസമാണ്.
*പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ വില. ബ്രാക്കറ്റിൽ മുൻ വില.*
അരി ജയ– 58–60 (40–42) കുത്തരി– 46 (38) ബിരിയാണി അരി– 70–106 (65–90) ബസുമതി അരി– 90–98 (110–120) ചെറുപയർ– 98 (90) വൻപയർ– 92 (88) കടല– 68–74 പരിപ്പ്– 120 (110) സോയാബീൻ– 132 ചുവന്ന മുളക്– 300(240) കശ്മീരി മുളക്– 310(270–300) മല്ലി– 160 (130) ആട്ട– 49 (37) മൈദ– 39–40 (34) റവ– 43 (35 ) ഉഴുന്ന്– 110-120 (98) കടുക് - 110 (100) ഉലുവ– 110- 120 (80) പെരുംജീരകം– 220 (175) നല്ല ജീരകം– 295- 300 (280) വെളിച്ചെണ്ണ– 130–180 (170–240) സൺഫ്ലവർ ഓയിൽ– 162 (220) പാം ഓയിൽ 90–110 (160)
*പച്ചക്കറി വില:-*
സവാള 32 (26) തക്കാളി 25 (45) ചെറിയ ഉള്ളി 100 (30) ഉരുളക്കിഴങ്ങ് 38 (34) പച്ചമുളക് 60 (88) ഉണ്ടമുളക് 68 ബീൻസ് 70 (60) വെള്ളരിക്ക 24–28 (48) നേന്ത്രപ്പഴം നാടൻ–54 (68) കർണാടക ഇനം – 50 പയർ – 56–70 കോളി ഫ്ലവർ – 40 (60) മുരിങ്ങക്കായ – 90–100 (140) വെണ്ട – 30–36 ബീറ്റ്റൂട്ട് –40 (56) മത്തൻ 30–34 (40) പടവലം 36 (40) കാരറ്റ് 76 (30) ചെരങ്ങ 36–40 ചേന 30 (വ്യത്യാസമില്ല) കോവയ്ക്ക 40 (വ്യത്യാസമില്ല) ചേമ്പ് 50–60 കൂർക്ക 60 (140) കപ്പ 40 (50) മധുരക്കിഴങ്ങ് 36 ( വ്യത്യാസമില്ല) കാബേജ് –30 (40–50) വെണ്ട 22–28 (30) കയ്പക്ക 24 (40)
മുട്ട കോഴി – 5.50 (5.00) താറാവ്– 9–10 കാട മുട്ട 3.00 രൂപ കോഴി ഇറച്ചി വില– 185–200 ലൈവ്–120–140 ബീഫ് – 280
Post a Comment