നരിക്കുനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്‌പെയ്‌സ് എക്സിബിഷൻ തുടങ്ങി

നരിക്കുനി: മേഖലാ ശാസ്ത്രകേന്ദ്രത്തിന്റെയും കോഴിക്കോട് പ്ലാനറ്റേറിയത്തിന്റെയും സഹകരണത്തോടെ നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്‌പെയ്‌സ് സയൻസ് എക്സിബിഷൻ തുടങ്ങി. ‘ബഹിരാകാശ സാങ്കേതികവിദ്യ ജനക്ഷേമത്തിന്’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ചലിക്കുന്ന ശാസ്ത്രപ്രദർശനം നടത്തുന്നത്. ബഹിരാകാശ പഠനം, ഉപഗ്രഹ വിക്ഷേപണം, കാലാവസ്ഥാമാറ്റങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രദർശനം, ലൈവ് ഡെമോ, ഫിലിം ഷോ തുടങ്ങിയവ ഉൾപ്പെട്ടതാണു പ്രദർശനം.

പ്രധാനാധ്യാപിക എം. സിന്ധു ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സകീന അധ്യക്ഷയായി. ശാസ്ത്രകേന്ദ്രം പ്രതിനിധി ആവണി പ്രദർശനം വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ. മുജീബ് റഹ്‌മാൻ, വരുൺ, രസ്‌ന എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post