കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ 24/08/2024 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകേണ്ടതാണ്. 250/- രൂപ അടച്ച് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 -2370176 എന്ന നമ്പറില്‍ ബന്ധപ്പെടുക. Calicutemployabilitycentre എന്ന ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുക.
Tags:
Job Alerts
Post a Comment