മെഡിക്കൽ കോളേജിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ


കോഴിക്കോട് :മെഡിക്കൽ കോളേജിൽ ഒ പി ടിക്കറ്റിന് ചെറിയ നിരക്കിൽ ഫീസ് ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹികുമാർ സിംഗ് അറിയിച്ചു.

പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനായി മറ്റ് സർക്കാർ ആശുപത്രികളിൽ ഈടാക്കുന്ന മാതൃകയിൽ നാമമാത്രമായ ഫീസാണ് ഈടാക്കാൻ ആലോചിക്കുന്നത്.മെഡിക്കൽ കോളേജിൽ ഇന്ന് ചേർന്ന ആശുപത്രി 
മെഡിക്കൽ കോളേജിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒരു സാമ്പത്തിക സ്രോതസ്സ് എന്ന നിലയിൽ ഒ പി ടിക്കറ്റിന് നിരക്ക് നിശ്ചയിക്കണം എന്ന് എച്ച്.ഡി.എസ്സിൽ നിർദ്ദേശം വന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ജില്ല കളക്‌ടർ പറഞ്ഞു.

Post a Comment

Previous Post Next Post