മഡ്ഗാവ്: അയൽക്കാരുടെ പോരിലും കേരള ബ്ലാസ്റ്റേഴ്സിന് മിന്നുന്ന വിജയം. ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
ഡയസ് പെരേര, മലയാളി താരം സഹൽ അബ്ദുൽ സമദ്, അഡ്രിയാൻ ലൂന എന്നിവരാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി ഗോൾ നേടിയത്. വിജയത്തോടെ പോയിൻറ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി. ഇരു ടീമുകളും ആക്രമിച്ചു കളിക്കുന്നതിനിടെ, കിട്ടിയ ആദ്യ അവസരം തന്നെ ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു.
إرسال تعليق