പൂനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി കയത്തില്‍ പെട്ടു;നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കത്തറമ്മല്‍ :കത്തറമ്മല്‍ പാതിരിപ്പറമ്പത്ത് കടവില്‍ വിദ്യാര്‍ത്ഥി വെള്ളത്തില്‍ മുങ്ങി.പുഴയില്‍ കുളിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് കാണാതാവുകയായിരുന്നു.

ഉടന്‍ നടത്തിയ തിരച്ചിലില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തുകയും താമരശ്ശേരി ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു.പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തണ്ണിക്കുണ്ട് ഖാലിദിന്‍റെ മകന്‍ റിസ്വാനാണ് (13 വയസ്സ്) പുഴയിലെ കയത്തില്‍ പെട്ടത്.പുഴയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ മിടിപ്പ് വളരെ കുറവായിരുന്നെങ്കിലും കുട്ടിയുടെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ട്.വെന്‍റിലേറ്ററില്‍ നിന്നും ഐസിയു വിലേക്ക് കുട്ടിയെ മാറ്റിയിട്ടുണ്ട്.

Post a Comment

أحدث أقدم