ലക്ചറര്‍ - വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (ഐ.ഇ.ടി.) ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 7-ന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. 2 ഒഴിവുകളാണുള്ളത്. (www.cuiet.info)
*എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍*
നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ 8, 9, 10 തീയതികളില്‍ നടക്കും.
*പുനര്‍മൂല്യനിര്‍ണയ ഫലം*
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എസ് സി. ഏപ്രില്‍ 2021 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി. നവംബര്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ബി.എ., എ.എഫ്.യു., ബി.എസ്.ഡബ്ല്യു. ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
*പരീക്ഷാ ഫലം*
നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
*പുതിയ കോഴ്‌സുകളും കോളേജുകളും; രേഖകള്‍ സമര്‍പ്പിക്കണം*
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ പുതിയ കോളേജുകള്‍ക്ക് ഭരണാനുമതിയും എന്‍.ഒ.സി.യും ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. കോളേജുകള്‍ക്ക് അനുമതി ലഭിച്ചവര്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സി.ഡി.സി. വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അഫിഡവിറ്റും അഫിലിയേഷന്‍ ഫീസടച്ച (യു.ജി. -20000 രൂപ, പി.ജി. 25000 രൂപ) റസീറ്റും അനുബന്ധ രേഖകളമാണ് സമര്‍പ്പിക്കേണ്ടത്. പുതിയ കോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ച അഫിലിയേറ്റഡ് കോളേജുകള്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സി.ഡി.സി. വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അഫിഡവിറ്റും അഫിലിയേഷന്‍ ഫീസടച്ച (യു.ജി. -20000 രൂപ, പി.ജി. 25000 രൂപ) റസീറ്റും അനുബന്ധ രേഖകളും സര്‍വകലാശാലയുടെ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.
വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407112
*ബിരുദ പ്രവേശനം 13 വരെ അപേക്ഷിക്കാം*
കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് 13-ന് വൈകീട്ട് 3 മണി വരെ അപേക്ഷിക്കാം. ക്യാപ് രജിസ്‌ട്രേഷന്‍, മാന്റേറ്ററി ഫീ എന്നിവക്കുള്ള ലിങ്ക് 13-ന് ഉച്ചക്ക് 1 മണി വരെ ലഭ്യമാകും.
إرسال تعليق