പരപ്പന്‍പൊയില്‍ - പുന്നശ്ശേരി റോ‍ഡ്:നവീകരിക്കുന്നതിന് സ്ഥലം വിട്ടു നൽകുന്നതിന് ഉടമകള്‍കൾ സഹകരിക്കണം - എം.കെ.മുനീർ

കൊടുവള്ളി നിയോജക മണ്ഡലത്തിലെ പ്രധാന റോ‍ഡുകളിലൊന്നായ പരപ്പന്‍പൊയില്‍ - പുന്നശ്ശേരി റോ‍ഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിന്, കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ച പ്രവൃത്തി ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു നല്‍കുന്നതിന് സ്ഥലമുടമകള്‍ സഹകരിക്കണമെന്ന് ഡോ.എം.കെ.മുനീര്‍ എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. രണ്ടു നിയോജക മണ്ഡലങ്ങളിലൂടെ കടന്ന് പോവുന്ന റോ‍ഡ് നവീകരണം പ്രദേശത്തെ ജനങ്ങളുടെ അഭിലാഷമാണ്. അഞ്ച് സെക്ടറുകളിലായി ജന പ്രതിനിധികളുടേയും പൊതു പ്രവര്‍ത്തകരുടേയും പൊതുമരാമത്ത് ഉദ്യോസ്ഥരുടേയും നേതൃത്വത്തില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രവൃത്തികള്‍ നടന്നുവരികയാണ്. സൗജന്യമായി സ്ഥലം വിട്ടു നൽകുന്നതിന് ഉടമകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള സമ്മതപത്രം ഒപ്പ് വെച്ച് അടിയന്തിരമായി സമര്‍പ്പിക്കുന്നതിന് സ്ഥലമുടമകള്‍ സഹരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
സ്ഥലം ലഭ്യമായ ശേഷം സാങ്കേതിക അനുമതി നേടി ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി ആരംഭിക്കുന്നതിന് സാധിക്കുകയുള്ളു. 

റോഡിലെ അടിയന്തിരമായി ചെയ്യേണ്ട അറ്റകുറ്റപണികള്‍ നടത്തുന്നതിന് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തതായും ഉടന്‍ തന്നെ പ്രവൃത്തി ആരംഭിക്കുമെന്നും ഡോ.എം.കെ.മുനീര്‍ എം.എല്‍.എ അറിയിച്ചു.

Post a Comment

أحدث أقدم