കൊടുവള്ളി നിയോജക മണ്ഡലത്തിലെ കരിങ്കൊറ്റിക്കടവ് പാലം പ്രവൃത്തി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌റിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ഉണ്ണികുളം, താമരശ്ശേരി, കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കരിങ്കൊറ്റിക്കടവില്‍ പാലം നിര്‍മ്മിക്കുന്നത്. പാലം പരിസരത്ത് നടന്ന ചടങ്ങില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നജീബ് കാന്തപുരം എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി പി നസ്‌റി, ഇന്ദിര ഏറാടിയില്‍, വൈസ് പ്രസിഡന്റുമാരായ ഖദീജ സത്താര്‍, വി കെ അബ്ദുറഹിമാന്‍,നിജില്‍ രാജ്, കിഴക്കോത്ത് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ ജബ്ബാര്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷറഫുന്നിസ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സാജിത, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്ല മാസ്റ്റര്‍, സുല്‍ഫിക്കര്‍, എം എ ഗഫൂര്‍, വി പി രാജീവന്‍, പി ടി ഭാസ്‌ക്കരന്‍, കെ കെ മുനീര്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ പി കെ മിനി സ്വാഗതവും അസി. എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ എന്‍ വി ഷിനി നന്ദിയും പറഞ്ഞു.
إرسال تعليق