ഗ്രീൻ ക്ലീൻ കിഴക്കോത്ത്:ലോഗോപ്രകാശനം ചെയ്തു.

കൊടുവള്ളി : കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ പദ്ധതിയായ ഗ്രീൻ ക്ലീൻ കിഴക്കോത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. ജൈവ അജൈവ മാലിന്യ സംസ്കരണത്തിനും ഹരിത വൽക്കരണത്തിനു മായി വിപുലമായ പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തത് പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 11ആം തിയ്യതി കൊടുവള്ളി എംഎൽഎ എം കെ മുനീർ നിർവഹിക്കും
  പ്രകാശന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി നസ്‌റി അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹ്മാൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മജീദ് കെ കെ, ഖാലിദ് സി എം, അഷ്‌റഫ്‌ വി പി എന്നിവർസംബന്ധിച്ചു

Post a Comment

أحدث أقدم