സംസ്ഥാനത്തെ ആദ്യ *ഫുഡ് സ്ട്രീറ്റ്* മേയില്‍ കോഴിക്കോട് തുടങ്ങും. കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. നടത്തിപ്പുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള ഉന്നതതലയോഗം അടുത്തയാഴ്ച്ച ചേരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
ഇരുട്ടുവീണു തുടങ്ങിയാല്‍ വലിയങ്ങാടി ഇങ്ങനെയാണ്. വിജനമായിരിക്കും. പേരിന് രണ്ടോ മൂന്നോ കടകള്‍ തുറന്നിട്ടുണ്ടാകുമെന്ന് മാത്രം. ഈ അവസരം മുതലാക്കിയാണ് വിനോദസഞ്ചാര വകുപ്പ് ഫുഡ് സ്ട്രീറ്റ് തുടങ്ങുന്നത്. രാത്രി വിജനമാകുന്ന വലിയങ്ങാടിയിലെ റോഡരികിലാകും ഭക്ഷണ ചന്ത ഒരുക്കുക. രാത്രി ഏഴു മുതല്‍ 12 വരെ കോഴിക്കോടിന്‍റെ തനതായ ഭക്ഷണങ്ങള്‍ കിട്ടുന്ന ഇടമാക്കി മാറ്റുകയാണ് ലക്ഷ്യം.
നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യാപാരികളുമായും തൊഴിലാളികളുമായും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ്സ് അസോസിയേഷനുമായും ചര്‍ച്ച നടത്തും. അടുത്ത ഘട്ടത്തില്‍ കൊച്ചിയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും പദ്ധതി വ്യാപിപ്പിക്കും.
إرسال تعليق