സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചര്‍ച്ചയാകും.
കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന കര്‍ശനമാക്കും.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍ സംവിധാനം മാത്രമേ അനുവദിക്കൂ. ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകള്‍ക്കും അനുമതി ഉണ്ട്. ആശുപത്രികളിലേക്കും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. അടിയന്തര സാഹചര്യത്തില്‍ വര്‍ക് ഷോപ്പുകള്‍ തുറക്കാം.
إرسال تعليق