നരിക്കുനി:അങ്ങാടിയിൽ നിരന്തരമുണ്ടാവുന്ന ഗതാഗതതടസ്സം പരിഹരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 21 മുതൽ ക്രമീകരണങ്ങൾ വരുത്താൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി യോഗം തീരുമാനിച്ചു.
നിയന്ത്രണങ്ങൾ: ജോലിക്ക് പോവുന്നവരുടേതുൾപ്പെടെ രാവിലെ അങ്ങാടിയിൽ പാർക്ക് ചെയ്ത് പോവുന്ന വാഹനങ്ങളുടെപേരിൽ കർശന നടപടിയെടുക്കും, നിയന്ത്രണമുള്ള ഭാഗങ്ങളിലുള്ള കടകളിൽ സാധനങ്ങൾ വാങ്ങാൻ ബൈക്കുമായി വരുന്നവർ 10 മിനിറ്റിൽ കൂടുതൽ സമയം പാർക്ക് ചെയ്യരുത്, ബസുകൾ സ്റ്റാൻഡിൽനിന്ന് എടുത്താൽ അടുത്ത സ്റ്റോപ്പിൽനിന്നല്ലാതെ ആളെ കയറ്റരുത്, രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സ്റ്റാൻഡിനകത്ത് 30 മിനിറ്റിൽ കൂടുതൽ ബസുകൾ പാർക്ക് ചെയ്യാൻ പാടില്ല, ബസ് സ്റ്റാൻഡിനകത്ത് ടൂ വീലർ അടക്കം മറ്റ് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല, നന്മണ്ട റോഡിൽ ഹൈസ്കൂൾവരെ റോഡിൽവെച്ച് വാഹനങ്ങൾ റിപ്പയർ ചെയ്യാനും ദീർഘസമയം പാർക്ക് ചെയ്യാനും പാടില്ല.
പൂനൂർ റോഡ് ജങ്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെയും നന്മണ്ട റോഡിൽ ഓട്ടോ സ്റ്റാൻഡ് മുതൽ പടനിലം റോഡ് ജങ്ഷൻ വരെയും കൊടുവള്ളി റോഡിൽ ഓപ്പൺ ക്ലിനിക്ക് വരെയും കുമാരസാമി റോഡിൽ ജങ്ഷൻ മുതൽ തൗഫീഖ് ടെക്സ് വരെയും നോ പാർക്കിങ് ഏരിയയായി പ്രഖ്യാപിച്ചു.
നന്മണ്ട റോഡിൽ പള്ളിയറ കോട്ടയുടെ ഭാഗത്തും അങ്ങാടിയിൽ റോഡുകളുടെ ഇരുവശത്തുംവെച്ച് വാഹനങ്ങളിൽ അനധികൃത കച്ചവടവും പാടില്ല. എല്ലാവരുടെയും സഹകരണം യോഗം അഭ്യർഥിച്ച
إرسال تعليق