മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍

മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 100 പി എം ഗതി ശക്തി കാര്‍ഗോകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ 25000 കിലോമീറ്റര്‍ പുതിയ ദേശീയ പാത നിര്‍മിക്കും.

നദീസംയോജന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദ്യഘട്ടത്തില്‍ അഞ്ച് നദീസംയോജ പദ്ധതികള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post