ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ വിവിധ പദ്ധതികൾ ഉൾപ്പെട്ടു . കോവിഡ് 19നെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബജറ്റ് അവതരണം. ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭായോഗവും ചേർന്നു. കേന്ദ്രബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി.
തുടർച്ചയായ നാലാം വർഷമാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്തവർഷം സാമ്പത്തിക രംഗം എട്ടുമുതൽ 8.5 ശതമാനം വളർച്ചനിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സർവേ. മാർച്ച് 31ന് അവസാനിക്കുന്ന നടപ്പുവർഷം 9.2 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചെത്തിയെന്നും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ സജ്ജമാണെന്നും സർവേ വിലയിരുത്തി.
ജി.എസ്.ടി വരുമാനം ഉയർന്നു
പൂർണമായും ഐ.ടി അധിഷ്ടിത ജി.എസ്.ടി സംവിധാനമാണ് നിലവിൽ. ജനുവരി 2022ൽ ജി.എസ്.ടി വരുമാനം 1,40,986 ആയി ഉയർന്നു. ഇത് നികുതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാെണന്നും ധനമന്ത്രി പറഞ്ഞു.
എൽ.ടി.സി.ജി നികുതി നിരക്ക്
ലോങ് ടേം കാപിറ്റൽ ഗെയിൻ (എൽ.ടി.സി.ജി) നികുതി നിരക്ക് 15 ശതമാനമാക്കി ഉയർത്തി. നേരത്തേ 10 ശതമാനമായിരുന്നു ഇത്.
പ്രതിരോധമേഖലയിൽ ഇറക്കുമതി പ്രോത്സാഹിപ്പിക്കും
പ്രതിരോധമേഖലയിൽ ഇറക്കുമതി പ്രോത്സാഹിപ്പിക്കും. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. പ്രതി
രോധ ഗവേഷണ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും.
ഡിജിറ്റൽ അസറ്റ് കൈമാറ്റം
ഡിജിറ്റൽ അസറ്റ് ട്രാൻസ്ഫറിന് 30 ശതമാനം നികുതി. ഡിജിറ്റൽ അസറ്റ് ഗിഫ്റ്റുകൾക്കും നികുതി ഏർപ്പെടുത്തും.
ഭിന്നശേഷിക്കാർക്ക് നികുതിയിളവ്
ഭിന്നശേഷിക്കാർക്ക് നികുതിയിളവ്. ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷകർത്താക്കൾക്കും നികുതി ഇളവ് നൽകും. സ്റ്റാർട്ട് അപ്പുകൾക്ക് ആദായ നികുതി അടക്കാനുള്ള കാലാവധി നീട്ടിനൽകി
നികുതി നിരക്ക്
സഹകരണ സംഘങ്ങളുടെ നികുതി നിരക്ക് 15 ശതമാനമാക്കി കുറച്ചു.
പുതിയ പുതുക്കിയ നികുതി റിട്ടേണുകൾ
പുതിയ പുതുക്കിയ നികുതി റിട്ടേണുകൾ. ആദായനികുതി വകുപ്പ് പുതിയ മാർഗരേഖ തയാറാക്കി. നികുതി ദായകരുടെ തെറ്റുകൾ തിരുത്തി രണ്ടുവർഷത്തിനുള്ളിൽ പുതിയ റിട്ടേണുകൾ സമർപ്പിക്കാൻ അവസരം നൽകും.
ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കും
രാജ്യത്ത് ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കും. 2022-23 സാമ്പത്തിക വർഷത്തിൽ കേന്ദ്രബാങ്ക് ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കും. ഇതിനായി ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.
കേന്ദ്രസർക്കാറിന്റെ മൂലധന ചിലവ്
2022-23ൽ കേന്ദ്രസർക്കാറിന്റെ മൂലധന ചിലവ് 10.68 കോടി രൂപ പ്രതീക്ഷിക്കുന്നു. ജി.ഡി.പിയുടെ 4.1 ശതമാനം വരുത്. കേന്ദ്രസർക്കാറിന്റെ ചെലവുകളിൽ 30 ശതമാനം വർധനയാകും ഇത്.
SEZ പുതിയ നിയമനിർമാണം
SEZ (പ്രത്യേക സാമ്പത്തിക മേഖലകൾ) നിയമത്തിന് പകരം പുതിയ നിയമനിർമാണം. നിലവിലുള്ള വ്യാവസായിക കേന്ദ്രങ്ങളെ ഉൾക്കൊള്ളുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യും.
Post a Comment