പൂനൂർ ടൗണടക്കം 5 ഇലക്ട്രിക് വാഹനചാർജിംഗ് സ്റ്റേഷനുകൾ

പൂനൂർ : ബാലുശ്ശേരി മണ്ഡലത്തിൻ പൂനൂർ ടൗണടക്കം 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. KSEB ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധന വിലക്കയറ്റവും ,പരിസ്ഥിതി മലിനീകരണവും കാരണം പുതിയ തലമുറയെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൾ പ്രേരണ നൽകുന്ന ഘടകങ്ങളാണ്. സർക്കാർ ഇതിന് വലിയ പ്രോൽസാഹനം നൽകി വരികയാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ് ചെയ്യുന്നതിനായി ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.പൂനൂർ ടൗണിനു പുറമെ ബാലുശ്ശേരി ടൗൺ,, നടുവണ്ണൂർ ടൗൺ, കൂട്ടാലിട ടൗൺ, കൂരാച്ചുണ്ട്. എന്നീ കേന്ദ്രങ്ങിലാണ് ആദ്യഘട്ടത്തിൽ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

Post a Comment

أحدث أقدم