വനിതാരത്നം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്: വനിതാശിശുവികസന വകുപ്പ് നൽകുന്ന വനിതാരത്നം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ചു മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകൾക്കാണ് പുരസ്കാരം നൽകുന്നത്.

ഓരോ പുരസ്കാരജേതാവിനും ഒരുലക്ഷംരൂപയും ശില്പവും പ്രശസ്തിപത്രവും നൽകും. അപേക്ഷയോടൊപ്പം പ്രവർത്തനമേഖല വിശദീകരിക്കുന്ന രേഖകൾ ഉൾപ്പെടുത്തണം. അവാർഡിന് അപേക്ഷിക്കുന്നവർ ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ചുവർഷമെങ്കിലും പ്രസ്തുതമേഖലയിൽ പ്രവർത്തിച്ചവരുമായിരിക്കണം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാർജിച്ച വനിതകൾക്ക് മുൻഗണന. അപേക്ഷകൾ ഫെബ്രുവരി 15-നകം ജില്ലാ വനിതാശിശുവികസന ഓഫീസിൽ ലഭിക്കണം

Post a Comment

أحدث أقدم