കോഴിക്കോട്:കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ സംഘർഷത്തിൽ പരിക്കേറ്റു ഒരാൾ മരിച്ചു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റതാണ് മരണകാരണം.
ഫൈസലിനെ കുത്തിയ കായംകുളം സ്വദേശി ഷാനവാസിനെ റെയിൽവേ സ്റ്റേഷൻ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിന്നും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
إرسال تعليق